Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel Prices In

Europe

ജ​ർ​മനി​യി​ൽ ഇ​ന്ധ​ന​വി​ല​യി​ൽ 37 ശ​ത​മാ​നം വ​ർ​ധ​ന​വ്; പ​ണ​പ്പെ​രു​പ്പം മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ

വീ​സ്ബാ​ഡ​ൻ: ജ​ർ​മനി​യി​ൽ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും റെ​ക്കോ​ർ​ഡ് വി​ല​ക്ക​യ​റ്റം കാ​ര​ണം സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ പ​ണ​പ്പെ​രു​പ്പം 3.3 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​താ​യി ഫെ​ഡ​റ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് സ്ഥി​രീ​ക​രി​ച്ചു. ഓ​ഗ​സ്റ്റി​ൽ  2.9 ശ​ത​മാ​ന​മാ​യി​രു​ന്നു. 2023 ഡി​സം​ബ​റി​ന് ശേ​ഷം ജ​ർ​മ​നി​യി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

പ്ര​ധാ​ന വി​ല്ല​ൻ ഊ​ർ​ജ​വി​ല ഇ​ന്ധ​ന​വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ്

ഊ​ർ​ജ​വി​ല​യി​ലു​ണ്ടാ​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് പ​ണ​പ്പെ​രു​പ്പം കു​ത്ത​നെ ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് പ്ര​സി​ഡ​ന്‍റ് റൂ​ത്ത് ബ്രാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഇ​ന്ധ​ന​വി​ല​യി​ൽ 37.1 ശ​ത​മാ​ന​ത്തി​ന്‍റെ ഭീ​മ​മാ​യ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വീ​ടു​ക​ൾ ചൂ​ടാ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ഹീ​റ്റിം​ഗ് ഓ​യി​ലി​ന്‍റെ വി​ല​യി​ലാ​ക​ട്ടെ 74.9 ശ​ത​മാ​ന​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ർ​ന്ന് ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 100 ഡോ​ള​റി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന​താ​ണ് പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല റെ​ക്കോ​ർ​ഡ് ത​ല​ത്തി​ലേ​ക്ക് ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ഇ​ന്ധ​ന സ​ബ്‌​സി​ഡി​യു​മാ​യി ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ

ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ 1 മു​ത​ൽ വ​ർ​ഷാ​വ​സാ​നം വ​രെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന പു​തി​യ ഇ​ന്ധ​ന സ​ബ്‌​സി​ഡി ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഈ ​ന​ട​പ​ടി​യി​ലൂ​ടെ ഇ​ന്ധ​ന​വി​ല​യി​ൽ ലി​റ്റ​റി​ന് 17 സെന്‍റ് വ​രെ കു​റ​വു​ണ്ടാ​കു​മെ​ന്നും പ​ണ​പ്പെ​രു​പ്പ​ത്തി​ൽ 0.3 ശ​ത​മാ​ന​ത്തി​ന്‍റെ ആ​ശ്വാ​സം ല​ഭി​ക്കു​മെ​ന്നും സാ​മ്പ​ത്തി​ക വി​ദ​ഗ്ദ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല​നി​ല​വാ​രം

മൊ​ത്ത​ത്തി​ലു​ള്ള ഊ​ർ​ജ്ജ​ച്ചെ​ല​വു​ക​ളി​ൽ 14.9 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധന​വു​ണ്ടാ​യി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ശ​രാ​ശ​രി വി​ല​യി​ൽ 0.4 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​തെ​ങ്കി​ലും ചി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് വ​ലി​യ വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യി. മു​ട്ട​യ്ക്ക് 15.2 ശ​ത​മാ​ന​വും പ​ച്ച​ക്ക​റി​ക​ൾ​ക്ക് 12.0 ശ​ത​മാ​ന​വും മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ​ക്ക് 4.5 ശ​ത​മാ​ന​വും വി​ല വ​ർ​ധിച്ചു. അ​തേ​സ​മ​യം വെ​ണ്ണ (-29.5%), പ​ഴ​വ​ർ​ഗ​ങ്ങ​ൾ (-4.9%), പാ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ (-5.5%) എ​ന്നി​വ​യ്ക്ക് വി​ല കു​റ​ഞ്ഞ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​യി. കൂ​ടാ​തെ വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ (4.7%), വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ൾ (4.3%), യാ​ത്രാ പാ​ക്കേ​ജു​ക​ൾ (3.8%) എ​ന്നി​വ​യ്ക്കും നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്നു.

പ​ലി​ശ​നി​ര​ക്കു​ക​ൾ വീ​ണ്ടും ഉ​യ​ർ​ന്നേ​ക്കാം

യൂ​റോ സോ​ണി​ൽ പ​ണ​പ്പെ​രു​പ്പ സ​മ്മ​ർ​ദ്ദം തു​ട​രു​ന്ന​തി​നാ​ൽ യൂ​റോ​പ്യ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് (EZB) പ​ലി​ശ​നി​ര​ക്കു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി​യേ​ക്കു​മെ​ന്ന് വി​ദ​ഗ്ദ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഈ ​വ​ർ​ഷം ഇ​തി​ന​കം ര​ണ്ട് ത​വ​ണ പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി​യ ബാ​ങ്കി​ന്‍റെ നി​ല​വി​ലെ അ​ടി​സ്ഥാ​ന നി​ര​ക്ക് 2.50 ശ​ത​മാ​ന​മാ​ണ്. വ​രും മാ​സ​ങ്ങ​ളി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന്റെ തോ​ത് അ​നു​സ​രി​ച്ചാ​യി​രി​ക്കും പ​ലി​ശ​നി​ര​ക്കി​ലെ തു​ട​ർ​തീ​രു​മാ​ന​ങ്ങ​ൾ.

Latest News

Corehub Up